ADVERTISEMENT

പത്തനംതിട്ട ∙ ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണു കവർച്ചക്കിരയായത്. കൊല്ലം - വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെ മോഷണം പോയി. 

ബെർത്തിന് അരികിൽ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തിയാണു മോഷണം ആസൂത്രണം ചെയ്തതെന്നാണു സംശയം. വെളളം കുടിച്ചശേഷം ബോധരഹിതരായി എന്നാണു ദമ്പതികൾ പറയുന്നത്. ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാട്പാടി റെയിൽവെ പൊലീസിൽ പരാതി നൽകി. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം.

English Summary:

Malayali couple was robbed in train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com