ADVERTISEMENT

താമരശേരി∙ ചുരത്തിലെ നാലാം വളവ് –അടിവാരം റോഡിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം അപഹരിച്ചതായി പരാതി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി നിസാറാണ് താമരശേരി പൊലീസിൽ പരാതി നൽകിയത്. 

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മിനി ലോറിയിൽ കാർ ഇടിപ്പിച്ച ശേഷമാണ് അക്രമം നടത്തിയതെന്ന് നിസാർ പറഞ്ഞു. കാറിൽ നിന്നിറങ്ങിയ സംഘം കയ്യേറ്റം ചെയ്യുകയും പോക്കറ്റിലുണ്ടായിരുന്ന 50000 രൂപ അപഹരിക്കുകയും ചെയ്തെന്നാണ് പരാതി.

കാറിൽ യുവതി അടക്കം മൂന്നുപേർ ഉണ്ടായിരുന്നതായി നിസാർ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കാറിലുണ്ടായിരുന്നവർ കടന്നു കളഞ്ഞു.  സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് താമരശേരി പൊലീസ് പറഞ്ഞു.

English Summary:

Mini Lorry Driver Assaulted, Robbed on Thamarassery Ghat Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com