ADVERTISEMENT

ജോർജിയ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമലാ ഹാരിസിന് വോട്ട് ചെയ്യാനെത്തി മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ. 100 വയസ്സുള്ള ജിമ്മി കാർട്ടർ ആശുപത്രി കിടക്കയിൽ നിന്നാണ് വോട്ട് ചെയ്യാനെത്തിയത്. ജോർജിയയിലെ പ്രത്യേക വോട്ടിങ് കേന്ദ്രത്തിൽ ജിമ്മി കാർട്ടറെ വോട്ട് ചെയ്യാനായി കിടക്കയിൽ കൊണ്ടുവരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ദിവസങ്ങൾക്ക് മുൻപ്, തന്റെ ചെറുമകൻ ജേസൺ കാർട്ടറോട് തനിക്ക് കമലാ ഹാരിസിന് വോട്ട് രേഖപ്പെടുത്താൻ ആഗ്രഹമുണ്ടെന്ന് ജിമ്മി കാർട്ടർ അറിയിച്ചിരുന്നു. ജീവിച്ചിരിക്കുന്ന മുൻ യുഎസ് പ്രസി‍ഡന്റുമാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും കാരണം 19 മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. 1977-81 കാലഘട്ടത്തിൽ യുഎസിന്റെ 39–ാം പ്രസിഡന്റായിരുന്നു ഡമോക്രാറ്റിക് പാർട്ടി നേതാവായ ജിമ്മി കാർട്ടർ.

English Summary:

From Hospital Bed to Ballot Box: Jimmy Carter Votes for Harris in US Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com