ADVERTISEMENT

ഗാസിയാബാദ് ∙ നഗരത്തിലെ ക്രോസിങ് റിപ്പബ്ലിക് ടൗൺഷിപ്പിൽ ജീവനക്കാർക്ക് തയാറാക്കി നൽകിയ ചപ്പാത്തി മാവിൽ മൂത്രം കലർത്തിയ സംഭവത്തിൽ ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. റീന എന്ന പാചക തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്തത്. യുവതി ചപ്പാത്തി മാവിൽ മനുഷ്യവിസർജ്യം കലർത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഗാസിയാബാദ് എസിപി ലിപി നാഗയച്ചിന്റെ നേതൃത്വത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ടൗൺഷിപ്പ് അധികൃതർ തെളിവ് സഹിതം പരാതി നൽകിയതോടെയാണ് നടപടി. നേരത്തെ ചപ്പാത്തി മാവിൽ തുപ്പിയ സംഭവത്തിൽ സഹറൻപുർ ജില്ലയിലെ ഒരു ഭക്ഷണശാലയിൽനിന്ന് കൗമാരക്കാരനെ പിടികൂടിയിരുന്നു.

English Summary:

Ghaziabad Police Arrest Cook for Allegedly Mixing Human Excreta in Chapatti Dough

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com