ADVERTISEMENT

കൊച്ചി∙ ബോംബ് ഭീഷണിയെ തുടർന്ന്, കർശനമായ സുരക്ഷാ പരിശോധനയ്ക്കൊടുവിൽ കൊച്ചി-ബെംഗളൂരു വിമാനം പുറപ്പെട്ടു. കൊച്ചിയിൽ നിന്നു ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയൻസ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയൻസ് എയറിന്റെ എക്സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു. 

15 മണിക്കൂറിനിടെ 8 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്നു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. അധിക‍ൃതർ അന്വേഷണം ആരംഭിച്ചു. മിക്ക സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

English Summary:

Surge in Fake Bomb Threats Targets Indian Airports, Disrupting Flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com