ADVERTISEMENT

പാലക്കാട്∙  ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപിയുടെ മുഴുവൻ നേതാക്കളും തനിക്കായി വോട്ട് തേടുമെന്നും ഇത്തവണ വിജയിക്കുമെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ ഇ.ശ്രീധരൻ പരാജയപ്പെട്ടത് പാലക്കാടിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ആ തെറ്റ് ഇത്തവണ തിരുത്താനുള്ള അവസരമായി പാലക്കാടുകാർ ഈ തിരഞ്ഞെടുപ്പിനെ കാണുമെന്നും സി.കൃഷ്ണകുമാർ പറഞ്ഞു.

2016ല്‍ മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദനെതിരെ മത്സരിച്ച സി.കൃഷ്ണകുമാർ, മുൻ തിരഞ്ഞെടുപ്പിലെ 2600 വോട്ടില്‍ നിന്നും വോട്ടുവിഹിതം 46175 വോട്ടായി ഉയർത്തി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2019ല്‍ പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎയുടെ വോട്ട് 1,36,000ൽ നിന്നും 2,18,000 ആയി ഉയര്‍ത്തി. 2021ലെ ‌നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ 2016നേക്കാള്‍ 4200 വോട്ടു വര്‍ധിപ്പിച്ച് 5,0200 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി.

English Summary:

C. Krishnakumar Confident of BJP Victory in Palakkad Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com