ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാതി നല്‍കി.

വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറം, പരുതൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയത്.

സ്ഥലംമാറ്റ ഉത്തരവില്‍ ഒക്ടോബർ 14 എന്ന് കാണിച്ചിട്ടുണ്ടെങ്കിലും, ഉത്തരവില്‍ ഒപ്പിട്ടത് ഒക്ടോബർ 18ന് ആണെന്ന് വ്യക്തമാണ്. പെരുമാറ്റച്ചട്ടം മറികടക്കുന്നതിനു വേണ്ടി ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള തീയതി എഴുതിച്ചേര്‍ത്തതാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

English Summary:

Panchayat Secretary Transfers Spark Controversy: Opposition Leader Takes Complaint to Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com