ADVERTISEMENT

ന്യൂഡൽഹി∙ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുപ്രീം കോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം. സിദ്ദിഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പൊലീസ് സത്യവാങ്മൂലം സമർപിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

പ്രാരംഭ അന്വേഷണത്തിൽ സിദ്ദിഖിനെതിരെ തെളിവുകൾ ലഭിച്ചു. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് പറയുന്നു. സിദ്ദിഖിനെതിരെ നടിയുടെ പരാതി വൈകിയതെന്ത് എന്ന കോടതിയുടെ ചോദ്യത്തിനും പൊലീസ് മറുപടി നൽകി. പീഡനം നടന്നതിനുശേഷം, പരാതി നൽകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല യുവനടിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന് സെപ്റ്റംബർ 30ന് സുപ്രീം കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു.

മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിദ്ദിഖ് നൽകിയ ഹർജിയിൽ എതിർകക്ഷികൾ രണ്ടാഴ്ചയ്ക്കു ശേഷം മറുപടി നൽകണമെന്ന് ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതോടെ സിദ്ദിഖ് തിരുവനന്തപുരത്ത് അന്വേഷണസംഘത്തിന്റെ മുന്നിൽ ഹാജരായി. എന്നാൽ അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വാദം.

English Summary:

Police affidavit in Supreme Court that Siddique should be taken into custody and questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com