ADVERTISEMENT

പത്തനംതിട്ട∙ ശബരിമല ദർശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ശനിയാഴ്ച 52,000 കടന്നതായി പൊലീസ്. മുൻ വർഷങ്ങളേക്കാൾ ഇതു വളരെ കൂടുതലാണെന്ന് പത്തനംതിട്ട എസ്പി വാർത്താക്കുറിപ്പിൽ പറഞ്ഞു. തുലാമാസ പൂജക്കായി നട തുറന്ന 16ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക്‌ ചെയ്തവരുടെ എണ്ണം 11965. 17ന് 28959 പേരും 18ന് 53955 പേരും ബുക്കു ചെയ്തു.

മാസപൂജയുടെ സമയങ്ങളില്‍ പടിപൂജയ്ക്കും ഉദയാസ്തമന പൂജയ്ക്കുമായി രണ്ടേകാല്‍ മണിക്കൂറുകളോളം സമയമെടുക്കും. ഈ സമയങ്ങളിൽ ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസം  ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇന്ന് മൂന്നു മണി വരെ മാത്രം മുപ്പതിനായിരത്തിനടുത്ത് ഭക്തര്‍ ശബരിമല ദര്‍ശനം നടത്തി. 16ന് നട തുറന്ന ശേഷം ഇതുവരെ 1,22,001 ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ ‍കൂടുതലാണിത്. 

രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷപൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജയ്ക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചു തുറക്കും. അതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും. വൈകിട്ട് നാല് മണിക്ക് നട തുറന്നാൽ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയൂ.

English Summary:

Police said Virtual queue booking for Sabarimala darshan crossed fifty two thousand today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com