ADVERTISEMENT

കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ലുക്കൗട്ട്     നോട്ടിസുമായി യൂത്ത് കോൺഗ്രസ്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തെങ്കിലും ദിവ്യയെ പൊലീസ് അറസ്‌റ്റ് ചെയ്യാത്തതിനെതിരെയാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.

പ്രതിഷേധം ടൗൺ പൊലീസ് സ്‌റ്റേഷൻ മതിലിൽ കൂറ്റൻ ലുക്കൗട്ട് നോട്ടിസ് ബോർഡ് സ്‌ഥാപിച്ചു സംസ്‌ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അധ്യക്ഷനായി ഫർസീൻ മജിദ്, മിഥുൻ മാറോളി, മഹിത മോഹൻ, റിൻസ് മാനുവൽ, നിധീഷ് ചാലാട് എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധത്തിനിടെ പ്രവർത്തകനെ പൊലീസ് ബലം പ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ കൊണ്ടുപോയത് ഏറെ നേരം സംഘർഷത്തിനിടയാക്കി. പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന്, പിന്നീട് കസ്‌റ്റഡിയിലെടുത്ത പ്രവർത്തകനെ പൊലീസ് വിട്ടയച്ചു.

English Summary:

Youth Congress Issues Lookout Notice for PP Divya in ADM Naveen Babu Suicide Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com