ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസിയിൽ ദിവസവേതനത്തിനു ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അനുവദിക്കാനുള്ള അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഹൈക്കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. 

തുടർച്ചയായ അഞ്ചു വർഷം സർവീസുള്ള ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് 2015 മേയിൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർ‌ജി പരിഗണിച്ചു കൊണ്ടായിരുന്നു തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. തുടർന്ന് കെഎസ്ആർടിസി ഇതിനെതിരെ അപ്പീൽ നൽകുകയായിരുന്നു.

English Summary:

High Court directs authorities to decide on gratuity plea of KSRTC empanelled employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com