ADVERTISEMENT

തിരുവനന്തപുരം ∙ ഇക്കുറി കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയം ആഘോഷപരിപാടികൾ വേണ്ടെന്നുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ വയനാട് ഉരുൾപൊട്ടൽ മാത്രമല്ല. വിപുലമായ ആഘോഷങ്ങൾക്കുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന വകുപ്പുകളുടെ നിലപാടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമായും പരിപാടി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം കേരളീയത്തിന്റെ പേരിലുയർന്ന വിവാദങ്ങളും തിരിച്ചടിയായി. പരിപാടികൾ അവതരിപ്പിച്ച കലാകാരൻമാരിൽ ചിലർക്ക് ഇനിയും പ്രതിഫലം കിട്ടിയിട്ടുമില്ല.

സർക്കാർ ക്രോഡീകരിച്ച കണക്കുകൾ പ്രകാരം സ്പോൺസർഷിപ്പായി 11.47 കോടി രൂപയാണ് പിരിച്ചെടുത്തത്. പരിപാടിയുടെ നടത്തിപ്പിൽ‌ പങ്കാളികളായ വിവിധ ഏജൻസികൾക്ക് 4.63 കോടി രൂപ കൊടുത്തുതീർ‌ക്കാനുണ്ട്. ഇതിനായി പണം അനുവദിച്ചെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. ടൂറിസം ഡയറക്ടർ 25 ലക്ഷം രൂപയാണു കേരളീയത്തിനായി ചെലവിട്ടത്. തിരുവനന്തപുരത്തു നടന്ന പരിപാടിക്കായി ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ വിഡിയോയും പോസ്റ്ററും പ്രദർശിപ്പിക്കാൻ 8.29 ലക്ഷം രൂപ ചെലവിട്ടു. മറ്റു ചെലവുകൾക്കായി 5.43 കോടിയും നൽകി.

English Summary:

Times Square Ads and Unpaid Artists: The Costly Reality of Kerala's 'Keralayam' Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com