ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവൻ മോഷ്ടിച്ചു; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍
Mail This Article
×
കൊല്ലം ∙ ചിതറയില്‍ ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. 17 പവന്‍ സ്വർണവുമായി ചിതറ ഭജനമഠം സ്വദേശി മുബീനയാണു പിടിയിലായത്. മുബീനയുടെ ഭര്‍തൃസഹോദരി മുനീറയാണു പരാതിക്കാരി. മുനീറയുടെ 6 പവന്‍റെ താലിമാല, ഒരു പവന്‍റെ വള തുടങ്ങി 17 പവന്‍ ആഭരണങ്ങളാണു മുബീന മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 30ന് ആയിരുന്നു മോഷണം. ഒക്ടോബറിലാണു വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോൾ മുബീനയാണ് പ്രതിയെന്നു കണ്ടെത്തി. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മുബീന കുറ്റം സമ്മതിച്ചില്ല. പിന്നീടാണ്, ആഡംബര ജീവിതത്തിനായി മോഷ്ടിച്ചതാണെന്നു പ്രതി സമ്മതിച്ചത്. സ്വര്‍ണം കണ്ടെത്താനുണ്ടെന്നു പൊലീസ് പറഞ്ഞു.
English Summary:
Instagram Star Arrested for Stealing 17 Sovereigns of Gold from Sister-in-Law for Luxurious Lifestyle
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.