ADVERTISEMENT

മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനു പിന്നാലെ ശിവസേന ഷിൻഡേ വിഭാഗം എംഎല്‍എ ഉദ്ധവ് താക്കറെ പക്ഷത്തേക്ക് കൂടുമാറി. പല്‍ഗാര്‍ എംഎല്‍എ ശ്രീനിവാസ് വംഗയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ പാർട്ടി വിട്ടത്. 

പൽഗാർ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ശ്രീനിവാസിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അദ്ദേഹം എവിടെയെന്ന് ആർക്കും വിവരമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ശ്രീനിവാസ് ഉദ്ദവ് താക്കറയെ സന്ദര്‍ശിച്ചതെന്നാണ് വിവരം. നേരത്തേ കൂറുമാറിയതിൽ ഉദ്ധവിനോട് ക്ഷമ ചോദിച്ചായിരുന്നു മടങ്ങിവരവ്. ശിവസേനയെ പിളര്‍ത്തി ഷിൻഡേ വിഭാഗം എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ആദ്യം ഷിൻഡേ പക്ഷത്തെത്തിയ എംഎൽഎ ശ്രീനിവാസ് ആയിരുന്നു.

ദൈവത്തെ പോലെ താൻ ആരാധിച്ചിരുന്ന ഉദ്ധവ് താക്കറെയെ വിട്ടാണ് ഷിൻഡേ പക്ഷത്തേക്ക്  വന്നതെന്ന് അന്ന്  ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തന്നെയിപ്പോള്‍ ചതിച്ചു. എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും അതേ മണ്ഡലം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി ഷിൻഡേ പക്ഷത്തേക്ക് ചേര്‍ന്ന മുന്‍ എംപി രാജേന്ദ്ര ഗാവിതിന് തന്റെ മണ്ഡലം നൽകുകയായിരുന്നുവെന്ന് ശ്രീനിവാസ് പറഞ്ഞു.

English Summary:

Shiv Sena MLA Srinivas Vanga Returns to Uddhav Thackeray Fold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com