ADVERTISEMENT

ന്യൂഡല്‍ഹി∙ അന്വേഷണ സംഘങ്ങളെ വെട്ടിലാക്കി കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരെ ഉയരുന്ന വ്യാജ ബോംബ് ഭീഷണികള്‍ക്ക് ഇന്നും പഞ്ഞമില്ല. ചൊവാഴ്ച മാത്രം 103 വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടതായാണ് റിപ്പോർട്ട്. എയര്‍ ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ചൊവാഴ്ച ഭീഷണിയുണ്ടായത്.

കഴിഞ്ഞ 16 ദിവസത്തിനിടെ 510 ല്‍ അധികം വിമാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ഭീഷണിയുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടും. വിമാനങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു. മുംബൈ പോലീസ് മാത്രം ഇതുവരെ 14 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് വിമാനങ്ങള്‍ക്കെതിരെ ബോംബ് ഭീഷണി ഉയര്‍ത്തയതിന്റെ പേരില്‍ ശനിയാഴ്ച ഡല്‍ഹി പൊലീസ് 25 വയസ്സുകാരനായ ഉത്തംനഗര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പൊലീസ് പറഞ്ഞു. ഗോന്തിയ ജില്ലഗോന്തിയ ജില്ലയിലെ 35കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്‌പെഷൽ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. 2021ൽ ഒരു കേസിൽ അറസ്റ്റിലായ ഇയാൾ തീവ്രവാദത്തെപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ടെന്നാണ് വിവരം. ജഗദീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വ്യാജസന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ വന്നത് ഇയാളിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

English Summary:

Hoax Bomb Threats Plague Indian Airlines, Over 500 Flights Targeted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com