ADVERTISEMENT

കോഴിക്കോട്∙ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി ഈ മാസം 10നു പ്രചാരണത്തിന് എത്തുമെന്ന് കെ.മുരളീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ നേരത്തെ എത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ സന്ദേശം ശ്രദ്ധയിൽപ്പെട്ടില്ല. പ്രതിപക്ഷ നേതാവുമായി സ്വത്ത് തർക്കമോ മറ്റു പ്രശ്നങ്ങളോയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ചുമതലയുള്ള പാലക്കാട്ടെ പ്രവർത്തകർക്ക് വേദനയുണ്ടാകുന്ന യാതൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. 

സിപിഐ ഇന്ത്യ മുന്നണി അംഗമായതിനാൽ വയനാട്ടിലെ മത്സരത്തിൽ നിന്ന് എൽഡിഎഫ് പിന്മാറണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ മുന്നണിയുടെ പ്രധാന നേതാക്കന്മാരിൽ ഒരാളായ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള സിപിഐയുടെ തീരുമാനം ദൗർഭാഗ്യകരമാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ യാതൊരു സഹായവും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഒരു രൂപ പോലും നൽകാൻ തയാറാകാത്തവർ ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തന്നെ തൊലിക്കട്ടിയുടെ ഭാഗമായാണ് കാണുന്നത്. ദുരന്തസ്ഥലം പ്രധാനമന്ത്രി നേരിട്ട് കണ്ടിട്ടും ഒരു രൂപ പോലും ധനസഹായം നൽകാൻ തയാറായിട്ടില്ല. വയനാട് ദുരന്തബാധിതർക്ക് വിവിധ സംഘടനകൾ വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതിനുവേണ്ട സ്ഥലം കണ്ടെത്തി കൊടുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഇതുവരെയായി അക്കാര്യത്തിൽ ഒരു താൽപര്യവും സംസ്ഥാനം എടുത്തിട്ടില്ല. 

യുഡിഎഫ് വൈകാരികമായി വോട്ട് പിടിക്കുന്നുവെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച കുടുംബത്തിലെ അംഗമാണ് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയം പറഞ്ഞാണ് പ്രിയങ്ക വോട്ട് ചോദിക്കുന്നത്. ഇന്ത്യ മുന്നണിയുടെ നേതാവെന്ന നിലയിലാണ് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സംസ്ഥാന സർക്കാരിനെ വിമർശിക്കാത്തത്. ബിജെപിയെയാണ് ദേശീയ തലത്തിൽ നേരിടേണ്ടത്. ഇത് ഉൾക്കൊള്ളുന്നതിന് പകരം യുഡിഎഫ് സ്ഥാനാർഥിയെ ആക്രമിക്കുന്നത് പോലെ സിപിഐയിൽ നിന്ന് ഉണ്ടായ സമീപനം ദൗർഭാഗ്യകരമാണ്. ചേലക്കരയിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

K. Muraleedharan to Campaign for UDF in Palakkad Byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com