ADVERTISEMENT

തിരുവനന്തപുരം∙ അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിനു സമീപമാണ് അപകടം നടന്നത്. മഴയത്ത് ബൈക്ക് തെന്നി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ആംബുലൻസ് എത്തിയത് അരമണിക്കൂറിനുശേഷമാണ്. തലച്ചോറിലുണ്ടായ രക്തസ്രാവം കാരണമാണ് മരണം സംഭവിച്ചത്. 108 ആംബുലൻസിന്റെ സമരം നടക്കുന്നതിനാൽ വാഹനം എത്താൻ വൈകിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസും നാട്ടുകാരും കാഴ്ച്ചക്കാരായി നിന്നതാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

English Summary:

youth died in bike accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com