ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടു; എഐസിസിയുടെ കത്ത് പുറത്ത്
Mail This Article
×
ഷിംല∙ ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമടക്കം പിരിച്ചു വിട്ടിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. എഐസിസിയുടെ കത്തുപുറത്തു വന്നു.
‘‘ഹിമാചല്‍ പ്രദേശിലെ മുഴുവൻ കോൺഗ്രസ് യൂണിറ്റുകളും പിരിച്ചുവിടാനുള്ള നിർദേശം പ്രസിഡന്റ് അംഗീകരിച്ചു. പിസിസി യൂണിറ്റ്, ജില്ലാ പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ എന്നിവയെല്ലാം പിരിച്ചുവിട്ടു’’– എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. 2019-ലും സമാനമായി ഹിമാചലിൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടിരുന്നു. എന്നാൽ അന്ന് കുൽദീപ് സിങ് റാത്തോഡിനെ പ്രസിഡന്റായി നിലനിർത്തിയിരുന്നു.
English Summary:
Congress dismissed All Units in Himachal Pradesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.