ADVERTISEMENT

പാലക്കാട്∙ പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. നീല ബാഗുമായി കെഎസ്‍യു പ്രവർത്തകൻ ഫെനി നൈനാൻ ഹോട്ടലിലേക്കു പോകുന്നതും മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്. 8 മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി 10.11 മുതൽ രാത്രി 11.30 വരെയുള്ള ദൃശ്യങ്ങളാണ് ഇവ. ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് കയറുന്നതും ഹോട്ടലിലെ വരാന്തയിൽനിന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഫെനി നൈനാൻ ട്രോളി ബാഗുമായി മുറിയിലേക്ക് കയറുന്നതും പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രാഹുലും ഷാഫിയും മുറിയിൽ നിന്നിറങ്ങുന്നതും ജ്യോതികുമാർ ചാമക്കാലയ്ക്കൊപ്പം ഇരുവരും വരാന്തയിൽ നിന്ന് സംസാരിക്കുന്നതും കാണാം. കുറച്ച് സമയത്തിന് ശേഷം രാഹുൽ വരാന്തയിൽനിന്ന് പുറത്തേക്ക് പോകുന്നതും ജ്യോതികുമാർ ചാമക്കാലയും ഷാഫി പറമ്പിലും തിരിച്ച് മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

കള്ളപ്പണം നീല ട്രോളി ബാഗിലായി കടത്തിയെന്നാണ് സിപിഎം നേരത്തെ ആരോപിച്ചത്. രാത്രി രാഹുലും ഹോട്ടലിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. എന്നാൽ ട്രോളി ബാഗിൽ‌ വസ്ത്രങ്ങളായിരുന്നെന്നാണ് നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.

English Summary:

CPM Releases cctv Footage: Rahul Mamkootathil Present at Hotel With Alleged Black Money Carrier

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com