ADVERTISEMENT

മുണ്ടക്കയം∙ കാട്ടുകടന്നലിന്റെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണും (110),  മകൾ തങ്കമ്മയും (78) ആണ് മരിച്ചത്. വീട്ടിലെ ജോലിക്കാരൻ ജോയി (57), അയൽവാസി വിഷ്ണു എന്നിവർക്കും കുത്തേറ്റു.  ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണം നടന്നത്. സമീപത്തെ വനത്തിൽ നിന്നാണ് കടന്നലുകൾ എത്തിയതെന്നു പറയപ്പെടുന്നു.

മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്. പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടു മണിയോടെത്ത ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവളായിരുന്നു. അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നു. മലഅരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള കോളജുകളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുരിക്കുംവയലിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.

നാരായണന്‍-കുഞ്ഞുപെണ്ണ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. കരുണാകരന്‍, തങ്കമ്മ, അയ്യപ്പന്‍. മല അരയ മഹാസഭാ സംസ്ഥാന സെക്രട്ടറിയും കരുണാകരന്റെ മകനുമായ സനൽകുമാർ പേരക്കുട്ടിയാണ്.

English Summary:

old woman died after being stung by a wild wasp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com