ADVERTISEMENT

പാലക്കാട്∙ കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്നെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം എംപി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ മാത്രം അറിഞ്ഞുള്ള രഹസ്യ ഇടപാട് ഇവരിൽ ഒരാളിലൂടെ മാത്രമേ പുറത്തുപോവുകയുള്ളൂ. ഹോട്ടലിൽ രാത്രി നടന്ന സംഭവങ്ങളുടെ പേരിൽ ട്രോളുന്നതിൽ ഒട്ടും വിഷമമില്ലെന്നും റഹീം പറഞ്ഞു.

‘‘ ജസ്റ്റ് മിസാണ്. ജസ്റ്റ് മിസിൽ കോൺഗ്രസ് ആശ്വസിക്കുന്നുണ്ട്. പൊലീസിന്റെ വീഴ്ചയല്ല. തന്ത്രപ്രധാനമായ മീറ്റിങ് ബോർഡ് റൂമിൽ ചേർന്നിട്ടുണ്ട്. അത് അവരും സമ്മതിക്കുന്നുണ്ട്. അത്രയും തന്ത്രപ്രധാനമായ മീറ്റിങ്ങിൽ എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് ? തൊട്ടടുത്താണ് ഡിസിസി ഓഫിസ്. എല്ലാവരുടെയും കണ്ണുവെട്ടിച്ചായിരുന്നു യോഗം. ബോർഡ് റൂമിൽ സിസിടിവി ഇല്ല. നാലു പേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കഴിയാത്ത വിധം കോൺഗ്രസ് നേതൃത്വം മാറി’’ – റഹീം പറഞ്ഞു.

കള്ളപ്പണ ഇടപാടിനെ മറച്ചുവയ്ക്കാനാണ് സിപിഎം ബിജെപി ബന്ധം ആരോപിക്കുന്നത്. ഹൃദയവിശാലതയോടെ ട്രോളുകളെ ഉൾക്കൊള്ളുന്നുണ്ടെന്നും റഹീം പറഞ്ഞു.

English Summary:

Secret Meeting Exposes Congress Black Money Scandal, Claims A.A Rahim MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com