ADVERTISEMENT

തിരുവനന്തപുരം∙ ഗതാഗതനിയമലംഘനം നടത്തിയതിനു സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്തത് 62 ലക്ഷത്തിലധികം കേസുകള്‍. 2023 ഒക്‌ടോബര്‍ 1 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ 62,81,458 കേസുകള്‍ ആണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 123 കോടിയിലേറെ രൂപയാണു പിഴത്തുകയായി സര്‍ക്കാര്‍ ഈടാക്കിയത്. പിഴയായി 526 കോടിയിലേറെ രൂപയുടെ ചെലാന്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. 2023 ജൂലൈ മുതല്‍ 2024 ജൂണ്‍ വരെ നിയമലംഘനം നടത്തിയതിന്റെ പേരില്‍ 18,537 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 

11,21876 കേസുകളുമായി തിരുവനന്തപുരം ഏറ്റവും കൂടുതല്‍ ഗതാഗത നിയമലംഘനം നടത്തുന്ന ജില്ലയായി. വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകള്‍ - 6053 എണ്ണം. ഈ കാലയളവില്‍ തിരുവനന്തപുരത്തുനിന്ന് 10 കോടി രൂപയോളം പിഴയായി ഈടാക്കിയിട്ടുണ്ട്. പാലക്കാട്ടുനിന്ന് 5,04,221 കേസുകളില്‍ 17 കോടിയിലേറെ രൂപ പിഴ ചുമത്തി. 

English Summary:

Kerala Roads Witness Over 6.2 Million Traffic Violations in a Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com