ADVERTISEMENT

കല്‍പറ്റ: തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കള്ളപ്പണവും മദ്യവും വയനാട്ടിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

‘‘രാത്രിയാത്രാ നിരോധനമുള്ള  മുത്തങ്ങ വഴി രാത്രി കര്‍ണാടക പൊലീസിന്റെയും ഫോറസ്റ്റിന്റെയും അകമ്പടിയോടെ നിരവധി വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോന്നിട്ടുണ്ടെന്ന് തദ്ദേശീയരായ ദൃക്‌സാക്ഷികള്‍ പറയുന്നു. 2019ലും 2024ലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് യുഡിഎഫിന് വയനാടന്‍ ജനതയെ പറഞ്ഞു കബളിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. അതിനാലാണ് രാഹുല്‍ ജയിച്ചത് 

ഇത്തവണ അത്തരത്തിലുള്ള പ്രചാരണങ്ങള്‍ വിലപ്പോകില്ല എന്ന് കണ്ടപ്പോഴാണ് പ്രിയങ്കയ്ക്കായി കള്ളപ്പണമിറക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായുള്ള കള്ളപ്പണവുമായി വരുന്ന വാഹനങ്ങള്‍ക്ക് നേരെ കേരള പൊലീസ് കണ്ണടയ്ക്കുകയാണ്. പ്രചാരണത്തിനെത്തിയ കര്‍ണാടക എംഎല്‍എമാരുടെ വാഹനത്തിലും കോടികള്‍ എത്തിച്ചതായും സംശയിക്കുന്നുണ്ട്.’’ കൃഷ്ണദാസ് ആരോപിച്ചു. 

പാലക്കാട് തിരഞ്ഞെടുപ്പിനായി എത്തിച്ച കള്ളപ്പണം ഹോട്ടലില്‍ വീതം വയ്ക്കുന്നുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടും പരിശോധന പൊലീസ് മന‌ഃപൂര്‍വം വൈകിക്കുകയാണ് ചെയ്തത്. ‌ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള ഡീലിന്റെ ഭാഗമാണിത്. ചേലക്കരയില്‍ സിപിഎമ്മിനെയും, വയനാടും പാലക്കാടും കോണ്‍ഗ്രസിനെയും വിജയിപ്പിക്കാനാണ് ഇന്ത്യാമുന്നണിയുടെ ധാരണ. മാനന്തവാടി തിണ്ടുമല്ലിലെ ഭൂമിക്കും വഖഫ് അവകാശ വാദം ഉന്നയിച്ചതോടെ വഖഫ് നിയമത്തിന്റെ കരങ്ങള്‍ നാടെങ്ങും നീളുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ബത്തേരി ഗണപതിവട്ടം ക്ഷേത്രത്തിനും പള്ളിക്കുന്ന് പള്ളിക്കും ഇത്തരത്തില്‍ നാളെ വഖഫ് ഭീഷണി നേരിടേണ്ടി വന്നേക്കാം. എന്നാല്‍ വഖഫ് കറുത്ത നിയമത്തിന്റെ പിടിയില്‍പ്പെട്ട് കേരളത്തിലെ ഒരു സാധാരണക്കാരനും വഴിയാധാരമാകാന്‍ ബിജെപി അനുവദിക്കില്ലെന്നും  ഏതറ്റം വരെയും പോരാടുമെന്നും കൃഷ്ണദാസ് പറഞ്ഞു.

English Summary:

BJP alleges black money alligation against congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com