ADVERTISEMENT

കണ്ണൂർ∙ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ജയരാജന്റെ വക്കീൽ നോട്ടിസ്. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണ്. പുറത്തുവന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.

സംഭവത്തിൽ ജയരാജൻ ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇ.പി. നൽകിയ പരാതിയിൽ‌ പറയുന്നു. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നുവെന്നും ഇ.പി. ഡിജിപിക്ക് അയച്ച പരാതിയിൽ പറയുന്നു.

English Summary:

E.P. Jayarajan Sues DC Books for Defamation over Fake Autobiography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com