‘വിവാഹിതരായ 10,000 പുരുഷന്‍മാര്‍ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു, വേണം ഹെൽപ്ലൈൻ’: എം.കെ. സ്റ്റാലിനു കത്ത്
Mail This Article
×
ചെന്നൈ ∙ തമിഴ്നാട്ടില്‍ വിവാഹിതരായ 10,000 പുരുഷന്‍മാര്‍ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നെന്ന റിപ്പോർട്ടുമായി തമിഴ്നാട് പുരുഷ രക്ഷാസംഘം. ലോകപുരുഷദിനത്തോട് അനുബന്ധിച്ചാണു റിപ്പോർട്ട് പുറത്തു വിട്ടത്. വിഷയം ഗൗരവത്തോടെ എടുക്കണമെന്നും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഒരു അന്വേഷണക്കമ്മിഷനെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പുരുഷന്‍മാര്‍ക്കായി ഒരു ഹെല്‍പ് ലൈന്‍ തുടങ്ങണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടും അഭ്യർഥിച്ചിട്ടുണ്ട്. അവിഹിത ബന്ധത്തിലേര്‍പ്പെടുന്ന പുരുഷനും സ്ത്രീക്കും തുല്യ ശിക്ഷ നല്‍കണമെന്നും ഇവർ ആവശ്യപ്പെട്ടു.
English Summary:
Shocking report reveals 10,000 married men in Tamil Nadu commit suicide annually.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.