ADVERTISEMENT

ടെൽ അവീവ്∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഗാസയിൽ അപൂർവ സന്ദർശനം നടത്തി. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തെ അനുഗമിച്ചു.

യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്റ്റിക് ഹെൽമറ്റും വച്ചാണ് നെതന്യാഹു ഗാസയിൽ എത്തിയത്. ഗാസയിലെ ഒരു കടൽത്തീരത്ത് അദ്ദേഹം നിൽക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും തടവിലായിരിക്കുന്ന ഇസ്രയേലി ബന്ദികളെ കുറിച്ചും അദ്ദേഹം വിഡിയോയിൽ സംസാരിക്കുന്നുണ്ട്.

യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനി ഒരിക്കലും പലസ്തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേൽ സായുധസേന ഹമാസിന്റെ സൈനിക ശേഷി പൂർണമായും നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗാസയിൽ കാണാതായ 101  ഇസ്രയേൽ ബന്ദികൾക്കായുള്ള തിരച്ചിൽ തുടരും. ഇവർ ഓരോരുത്തർക്കും 5 മില്യൻ ഡോളർ വീതം നൽകും. ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരെ വേട്ടയാടി പിടിച്ച് ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

English Summary:

Netanyahu Makes Rare Gaza Visit, Says "Hamas Will Never Rule Again"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com