ADVERTISEMENT

വടകര∙ ട്രെയിൻ തട്ടി യുവതി മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കറുകയിൽ കുറ്റിയിൽ രാജൻ (73) ആണ് മരിച്ചത്. പാലോളിപ്പാലം ആക്കൂന്റവിട ഷർമിള (48) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വടകര പുതുപ്പണം പാലോളിപ്പാലത്താണ് അപകടം. 

അപകടത്തിൽപ്പെട്ടത് മകളാണോയെന്നറിയാനാണ് രാജൻ സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജന്റെ ഒരു മകളുടെ പേര് ഷർമ്യ എന്നാണ്.  

കുടുംബശ്രീ യോഗത്തിനു ശേഷം  വീട്ടിലേക്കു മടങ്ങിയ ഷർമിളയെ ട്രെയിൻ തട്ടുകയായിരുന്നു. അതു കണ്ട ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് വടകര പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസും ആർപിഎഫും സ്ഥലത്തെത്തി നാട്ടുകാരുടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അംഗജനാണ് ഷർമിളയുടെ ഭർത്താവ്. മക്കൾ: കാവ്യ, കൃഷ്ണ. ജയയാണ് രാജന്റെ ഭാര്യ. മക്കൾ: ഷർമ്യ, റി‍ഞ്ചു.

English Summary:

Retired teacher died in Vadakara - Retired teacher collapsed and died after hearing vadakara train accident incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com