മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസ്
Mail This Article
×
കൊച്ചി∙ മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.
അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി. ഇതേത്തുടർന്നു കളമശേരിയിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറിമാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
English Summary:
Kalamasseri Police take case against actor Ganapathi - South Indian actor Ganapathi was recently apprehended by Kalamassery police for driving under the influence of alcohol and exceeding the speed limit in Aluva. Then released on bail.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.