ADVERTISEMENT

വയനാട്∙ മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും എതിരായ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ചതായി കമ്പളക്കാട് പൊലീസ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ.അനുപൂന്റെ മൊഴി പോലും എടുക്കാതെയാണ് ഏകപക്ഷീയമായി അന്വേഷണം അവസാനിപ്പിച്ചത്. ഈ പൊലീസ് സംവിധാനത്തിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു.

കേസിൽ കോടതിയെ സമീപിക്കാനാണ് അനുപിന്റെ നീക്കം. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും അതിന്റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി.

വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണനെതിരായ പരാതി. സംഭവത്തിൽ ഇരുവർക്കുമെതിരെ എഐവൈഎഫും പരാതി നൽകിയിരുന്നു.

English Summary:

Munambam Hate Speech Case: Kerala Police close the hate speech investigation against Union Minister Suresh Gopi and BJP leader B. Gopalakrishnan regarding the Munambam issue, sparking controversy and legal action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com