യുഎഇ പ്രസിഡന്റിന് ഇറാനിലേക്ക് ക്ഷണം
Mail This Article
×
അബുദാബി∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി രാജ്യത്തേക്കു ക്ഷണിച്ചു. ഇറാൻ സ്ഥാനപതി റേസ അമീരി യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽമറാറിനെ നേരിൽ കണ്ടാണ് ക്ഷണക്കത്ത് കൈമാറിയത്. യെമനിലെ ഹൂതി ആക്രമണത്തെ തുടർന്ന് ഇറാനുമായി അകന്ന യുഎഇ ഏതാനും മാസങ്ങൾക്കു മുൻപാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. ഇരു രാജ്യങ്ങളിലും എംബസികൾ വീണ്ടും തുറന്നിരുന്നു.
English Summary: UAE President Mohammed bin Zayed Al Nahyan invited to visit Iran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.