ADVERTISEMENT

ന്യൂയോർക്ക് ∙ ഡോണ്ട് ലുക്ക് നൗ, ദ് ഹംഗർ ഗെയിംസ് തുടങ്ങിയ സിനിമകളിലൂടെ ലോകപ്രശസ്തനായ കനേഡിയൻ നടൻ ഡോണൾഡ് സതലൻഡ് (88) അന്തരിച്ചു. ആറുദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ 190ൽ ഏറെ സിനിമകളിലും ടിവി പരമ്പരകളിലും വേഷമിട്ടു. 1970കളിൽ ഹോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ദ് ഹംഗർ ഗെയിംസിലെ (2012) ഏകാധിപതി പ്രസിഡന്റ് സ്നോയുടെ വേഷം രാജ്യാന്തര ശ്രദ്ധ നേടി. 

ക്യാരക്ടർ, റൊമാന്റിക് വേഷങ്ങൾ മുതൽ വില്ലൻ കഥാപാത്രങ്ങളെ വരെ വ്യത്യസ്തമായ ശൈലിയിൽ അവതരിപ്പിച്ചു. 2017ൽ ഓണററി ഓസ്കർ ലഭിച്ചു. കാനഡയിലെ ബ്രൺസ്വക്കിൽ ജനനം. റേഡിയോ ന്യൂസ് റിപ്പോർട്ടറായിട്ടാണു തുടക്കം. 1957ൽ കാനഡ വിട്ടു ലണ്ടനിലെത്തി. അക്കാലത്തു ബ്രിട്ടിഷ് സിനിമയിലും ടിവി പരമ്പരകളിലും ചെറിയ വേഷങ്ങൾ ചെയ്തു. 1967ൽ ഇറങ്ങിയ രണ്ടാം ലോകയുദ്ധ ആക്‌ഷൻ സിനിമ ‘ദ് ഡേർട്ടി സെവൻ’ ശ്രദ്ധേയമായി. മറ്റു പ്രധാന സിനിമകൾ: മഷ്, ദ് ക്ലൂട്ട്, ദ് ഈഗിൾ ഹാസ് ലാൻഡഡ്, അനിമൽ ഹൗസ്, ഓർഡിനറി പീപ്പിൾ. ആത്മകഥയായ ‘മെയ്‌ഡ് അപ് ബട്ട് സ്റ്റിൽ ട്രൂ’ ഇറങ്ങാനിരിക്കേയാണ് അന്ത്യം.

English Summary:

Hunger games actor Donald Sutherland dies aged 88

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com