ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ 1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യയന വർഷത്തിലെ പ്രവൃത്തി ദിനങ്ങൾ വീണ്ടും 200 ആക്കി കുറയ്ക്കും. 10–ാം ക്ലാസ് വരെയുള്ള സ്കൂളുകളിലെ പ്രവൃത്തി ദിനം 220 ആക്കി ഉയർത്തിയ തീരുമാനത്തിൽ 5–ാം ക്ലാസ് വരെ ഇളവ് നൽകാൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ക്യുഐപി) മേൽനോട്ട സമിതി യോഗത്തിൽ ധാരണയായി. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചും ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ഹൈസ്കൂൾ വരെ പ്രവൃത്തിദിനം 220 ആക്കി സർക്കാർ ഉയർത്തിയത്. എന്നാൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 5–ാം ക്ലാസ് വരെയുള്ളവർക്ക് 200 ദിവസങ്ങളിലായി 800 മണിക്കൂർ മതിയെന്ന അധ്യാപക സംഘടനകളുടെ വാദം മന്ത്രി വി.ശിവൻകുട്ടിയും വകുപ്പ് മേധാവികളും തത്വത്തിൽ അംഗീകരിക്കുകയായിരുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ 6 ദിവസവും ക്ലാസ് എടുക്കുന്നത് ഗുണകരമല്ലെന്ന വാദവും തീരുമാനം പുനഃപരിശോധിക്കാൻ കാരണമായി.

വിദ്യാഭ്യാസ നിയമം അനുസരിച്ച് 6 മുതൽ 8 വരെ ക്ലാസുകൾക്ക് 1000 മണിക്കൂർ മതിയെന്നും 200 ദിവസം കൊണ്ടു തന്നെ ഇത്രയും സമയം ലഭിക്കുമെന്നും അധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ക്ലാസുകാർക്ക് 220 ദിവസം വേണമെന്ന് നിയമത്തിലുമുണ്ടെന്നു ചൂണ്ടിക്കാട്ടി, ഇത് അംഗീകരിച്ചില്ലെങ്കിലും സാധ്യത പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ മന്ത്രി ചുമതലപ്പെടുത്തി. പ്രവൃത്തി സമയം 1 മണിക്കൂർ കൂടി വർധിപ്പിച്ച് പ്രവൃത്തി ദിനങ്ങൾ പഴയ പടി നിലനിർത്തണമെന്ന വാദവും മന്ത്രി അംഗീകരിച്ചില്ല.

English Summary:

school days will reduced to 200 for primary class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com