ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ പരിരരക്ഷയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെ, രതിചിത്ര നടിക്കു പണം നൽകാനായി അദ്ദേഹം ബിസിനസ് ഇടപാടിൽ തട്ടിപ്പുനടത്തിയെന്ന കേസിൽ നിർണായക വഴിത്തിരിവ്.

ഈ കേസിൽ 11നു പ്രഖ്യാപിക്കാനിരിക്കുന്ന ശിക്ഷാവിധി വൈകിപ്പിച്ചേക്കുമെന്ന് പ്രോസിക്യൂട്ടർമാർ സൂചന നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. ട്രംപ് പ്രസിഡന്റായിരുന്ന കാലത്തെ ഔദ്യോഗിക പ്രവൃത്തികളിൽനിന്നുകൂടി തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനെന്നു വിധിച്ചതെന്നും വിചാരണഫലം നിലനിൽക്കില്ലെന്നും അഭിഭാഷകർ വാദിച്ചു.

English Summary:

Donald Trump's sentencing could be delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com