ADVERTISEMENT

പാരിസ് ∙ഫ്രാൻസിലെ രണ്ടാംഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രവചനങ്ങളെ അട്ടിമറിച്ച്  ഇടതുസഖ്യം മുന്നേറുമെന്ന് എക്സിറ്റ് പോളിൽ സൂചന. ഇതോടെ പ്രധാനമന്ത്രി ഗബ്രിയേ‍ൽ അറ്റാൽ രാജി പ്രഖ്യാപിച്ചു. ഇന്നുതന്നെ രാജിക്കത്ത് പ്രസിഡന്റിനു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. 

തീവ്ര വലതുപക്ഷമായ നാഷനൽ റാലി സഖ്യത്തെ മൂന്നാം സ്ഥാനത്താക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതെത്തുമെന്നാണ് പ്രവചനം. ഇടതുപക്ഷത്തിനു 199 സീറ്റുകൾ വരെ ലഭിച്ചേക്കാം. എന്നാൽ, ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നും എക്സിറ്റ് പോൾ പറയുന്നു. 577 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണു വേണ്ടത്.

സഖ്യസമവാക്യങ്ങൾ മാറിമറിയാനുള്ള സാധ്യത നിലനിൽക്കെ, സർക്കാർ രൂപീകരണം കീറാമുട്ടിയായേക്കാം. ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ നാഷനൽ റാലി സഖ്യത്തെ പ്രതിരോധിക്കൻ ഇടതു–മിതവാദി സഖ്യങ്ങൾ ചേർന്നുള്ള റിപ്പബ്ലിക്കൻ ഐക്യമുന്നണിക്കു മക്രോ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചു മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാർഥികളും പിൻമാറി.

English Summary:

Exit poll predicts left-wing surge in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com