കൊല്ലപ്പെട്ട ഐഎസ് മേധാവിയുടെ ഭാര്യയ്ക്ക് വധശിക്ഷ
Mail This Article
×
ദുബായ് ∙ ഭീകരസംഘടനയായ ഐഎസിന്റെ തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയുടെ ഭാര്യയെ ഇറാഖ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഐഎസുമായി ചേർന്ന് യസീദി സ്ത്രീകളെ മൊസൂളിലെ വസതിയിൽ തടവിലിട്ടുവെന്നതാണു കേസ്. വംശഹത്യാക്കുറ്റം ചുമത്തിയാണ് ഇറാഖ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ തൂക്കിക്കൊല്ലാൻ വിധിച്ചത്. ജയിലിൽ കഴിയുന്ന സ്ത്രീയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.
ഇറാഖിലെയും സിറിയയിലെയും വലിയൊരു ഭൂപ്രദേശം 2014 മുതൽ 2017 വരെ ഐഎസ് നിയന്ത്രണത്തിലായിരുന്നു. ഇക്കാലത്ത് ഇറാഖിലെ ന്യൂനപക്ഷവിഭാഗമായ യസീദികൾ കൂട്ടക്കൊലയ്ക്കും ക്രൂരപീഡനങ്ങൾക്കും ഇരയായി. 2019 നവംബറിൽ സിറിയയിലെ താവളം വളഞ്ഞാണ് അബൂബക്കർ അൽ ബഗ്ദാദിയെ യുഎസ് സേന വധിച്ചത്.
English Summary:
Death sentence for killed IS chief's wife
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.