ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ആവശ്യമായ പാർട്ടിപ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിനു (59) ലഭിച്ചു. നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ൽ ഏറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്.

കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ചശേഷമാണു മത്സരരംഗത്തുനിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം അറിയിച്ചത്. ഷിക്കാഗോയിൽ ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് നാഷനൽ കൺവൻഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. ഇന്ന് വൈറ്റ് ഹൗസിൽനിന്ന് രാഷ്ട്രത്തോടു സംസാരിക്കുമെന്നു ബൈഡൻ അറിയിച്ചു. 

English Summary:

Kamala Harris instead of Joe Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com