ADVERTISEMENT

കറാച്ചി ∙ പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഞായറാഴ്ച രാത്രിയുണ്ടായ ചാവേർ സ്ഫോടനത്തിൽ 2 ചൈനക്കാർ കൊല്ലപ്പെട്ടു. ഒരു ചൈനക്കാരൻ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റു. പ്രധാന ടെർമിനലിന് ഒരു മൈലിനുള്ളിൽ നടന്ന സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഓയിൽ ടാങ്കർ ഉൾപ്പെടെ 10 വാഹനങ്ങൾ കത്തിനശിച്ചു. 

ചൈനീസ് ഇലക്ട്രിക് പവർ കമ്പനിയുടെ ഉദ്യോഗസ്ഥന്മാരുമായി പോയ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ചാവേർ സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തിട്ടുണ്ട്.

പാക്കിസ്ഥാന്റെ പ്രകൃതി സമ്പത്ത് ചൈനയ്ക്ക് അടിയറ വയ്ക്കുന്നതായി ആരോപിച്ച് സമീപകാലത്ത് ബിഎൽഎ ചൈനയുടെ പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണം വർധിപ്പിച്ചിട്ടുണ്ട്. 6000 കോടി ഡോളറിന്റെ ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിൽ ആയിരക്കണക്കിനു ചൈനക്കാർ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. 

English Summary:

Deadly blast near Karachi airport 2 Chinese citizen killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com