ADVERTISEMENT

ജറുസലം ∙ ലബനനിൽ വെള്ളിയാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ 14 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നും ഇതു തുടരുമെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ലബനനിലുള്ളിലേക്കു കരമാർഗം കടന്നുകയറിയും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 

3400 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ലബനനിൽ കൊല്ലപ്പെട്ടത്. ഏറ്റവുമധികം പേർ മരിച്ചത് കഴിഞ്ഞ മാസമാണ്. ആക്രമണം രൂക്ഷമായതോടെ വെടിനിർത്തൽ ശ്രമങ്ങളുമായി ഇറാനും യുഎസും മുന്നോട്ടു വന്നിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകൻ അലി ലാറിജാനി ലബനനിൽ എത്തി മന്ത്രിമാരുമായും ഹിസ്ബുല്ല നേതാക്കന്മാരുമായി ചർച്ച നടത്തി. ലബനനും ഹിസ്ബുല്ലയ്ക്കും എല്ലാ പിന്തുണയും നൽകുമെന്നും ഇറാൻ വക്താവ് അറിയിച്ചു.  വെടിനിർത്തലിനായി ഹിസ്ബുല്ലയെ പ്രേരിപ്പിക്കാൻ ലബനൻ പ്രധാനമന്ത്രി നജീബ് മികാതി ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

English Summary:

Iran and US for cease fire in Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com