ADVERTISEMENT

വിഭവങ്ങളുടെ വ്യത്യസ്തത കൊണ്ട് പ്രശസ്തമാകുന്ന ചില ഭക്ഷണശാലകളുണ്ട്, എന്നാൽ രൂപം കൊണ്ടുതന്നെ ആളുകളെ ആകർഷിക്കുകയാണ് ഈ ഭക്ഷണശാല. പുറം കാഴ്ചയിൽ മാത്രമല്ല, അകകാഴ്ചകളും സൗകര്യങ്ങളും ആരിലും ആശ്ചര്യം ജനിപ്പിക്കും. ഇതിനെല്ലാമപ്പുറത്ത് ഈ റസ്റ്ററന്റിനെ വേറിട്ടുനിർത്തുന്നത് ജലത്തിന് നടുവിലാണ് ഇതിന്റെ സ്ഥാനമെന്നത് തന്നെയാണ്. മറ്റെങ്ങും ലഭിക്കാത്തതും കേട്ടുകേൾവി പോലുമില്ലാത്തതുമായ സൗകര്യങ്ങളും കാഴ്ചകളും നൽകിയാണ് ഈ ഒഴുകുന്ന ഭക്ഷണശാല അതിഥികളെ സ്വീകരിക്കുന്നത്. നോർവേയിലെ ഹാർഡൻഗെർ ഫോർഡ് എന്ന സ്ഥലത്താണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്.  മാറി എറിക്സമോൻ എന്ന നോർവീജിയൻ ഓപ്പറ ഗായികയാണ് തനിക്കു ലഭിച്ച മനോഹര അനുഭവങ്ങൾ കൂടെ ചേർത്ത്,  ഈ വിസ്മയ കാഴ്ചയുടെ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

പുറം കാഴ്ചയിൽ ഒരു ബഹിരാകാശ വാഹനം ജലമധ്യത്തിലെത്തിയതാണോ എന്ന സംശയം ആരിലും ഉണ്ടാകുമെന്നാണ് ഗായിക പറയുന്നത്. വൈദ്യുത ബോട്ടുകളിലാണ് ഭക്ഷണം കഴിക്കാനെത്തുന്നവരെ ഭക്ഷണശാലയ്ക്കു സമീപത്തേക്കു എത്തിക്കുന്നത്. അകത്തേയ്ക്കു കടക്കുമ്പോൾ ചന്ദ്രനിൽ എത്തിയതാണോ എന്ന് തോന്നിപോകുമെന്നും മനോഹരമായ ലൈറ്റിങ്ങും ഭക്ഷണം കഴിക്കാനെത്തുന്നവർക്കു ഇരിക്കാനായി തയാറാക്കിയിരിക്കുന്ന ഇരിപ്പിടങ്ങളുമൊക്കെ ഗംഭീര കാഴ്ചയെന്നുമാണ് വിവരിച്ചിരിക്കുന്നത്. ഒറ്റവാക്കിൽ അത്ഭുതകരമെന്നാണ് മാറി എറിക്സമോൻ ഐറിസ് ദി റസ്റ്ററന്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുപോലൊരു അനുഭവം തനിക്കു മറ്റെങ്ങു നിന്നും ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷണശാലയെ ടാഗ് ചെയ്തുകൊണ്ട് ഗായിക എഴുതിയിരിക്കുന്നത്. 

 

മനോഹരമായ ലൊക്കേഷൻ എന്നത് മാത്രമല്ല, രുചികരമായ ഭക്ഷണവും ചേരുമ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ആളുകൾ എത്തുമെന്നാണ് റസ്റ്ററന്റുമായി ബന്ധപ്പെട്ടവരുടെയും പ്രതീക്ഷ. 18 കോഴ്സ് മെനു ആണ് ഇവിടുത്തെ ഭക്ഷണശാലയിൽ തയാറാക്കുന്നത്. കൂടാതെ ഡെസ്സേർട്ടുകളുമുണ്ട്. ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും കുടിക്കാൻ പാനീയങ്ങൾ നൽകുന്ന ഗ്ലാസുകളുമെല്ലാം ഏറെ വ്യത്യസ്തമാണ്. റസ്റ്ററന്റിന്റെ അകം കാഴ്ചകളും കമനീയം തന്നെയാണ്. ഒറ്റവാക്കിൽ പറയണമെങ്കിൽ മാറിയുടെ വാക്കുകൾ തന്നെ കടമെടുക്കേണ്ടി വരും " അദ്ഭുതകരം ''.

English Summary: This Unique Restaurant In Norway Lets You Float While You Dine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com