ADVERTISEMENT

കായിക താരങ്ങളുടെ ശാരീരികക്ഷമതയും പ്രകടനവും വർധിപ്പിക്കാൻ  നൈട്രേറ്റുകൾ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറികൾ കഴിക്കണം എന്ന ആഹ്വാനവുമായി പുതിയ പഠനങ്ങൾ. പ്രത്യേകിച്ച്, സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയർന്ന പ്രദേശങ്ങളിൽ. ഉയരംകൂടിയ പ്രദേശങ്ങളിൽ ഓക്സിജന്റെ അളവ് തീരെ കുറവായിരിക്കും. ഇതുമൂലം കായികതാരങ്ങൾക്കു പ്രതീക്ഷയ്ക്കൊത്ത പ്രകടന‌ം നടത്താനാകില്ല. 

നൈട്രേറ്റ് അടങ്ങിയ ഭക്ഷണം മസിലുകളുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. ഭക്ഷണത്തിലുള്ള നൈട്രേറ്റുകൾ ശരീരത്തിനുള്ളിൽ കടക്കുന്നതോടെ നൈട്രിക് ഓക്സൈഡുകളായി മാറുന്നു. രക്തയോട്ടത്തിനുള്ള  ഏറ്റവും മികച്ച സ്രോതസ്സാണ് നൈട്രിക് ഓക്സൈഡ്. ഒ‌ാക്സിജനും പോഷകങ്ങളും പേശികളിലേക്ക് അതിവേഗം എത്തിക്കുന്നതിൽ ഇവയ്ക്ക് പങ്കുണ്ട്. ഇത് രക്തയോട്ടം വർധിപ്പിക്കും. രക്തസമ്മർദം നിയന്ത്രിക്കും. ശ്വസനത്തെയും ഇവ സഹായിക്കും. ഇതുകൂടാതെ, പേശികളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കാര്യത്തിലും നൈട്രിക് ഓക്സൈഡ് ഒന്നാമനാണ്. 

ചീര, സെലറി, ലെറ്റൂസ്, കാബേജ്,  ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിലും ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികളിലാണ് നൈട്രേറ്റുകൾ   ധാരാളമായി അടങ്ങിയിരിക്കുന്നത്. 

ഉയർന്ന പ്രദേശങ്ങളിലെ കായിക മത്സരങ്ങൾ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1968ലെ മെക്സിക്കോ ഒളിംപിക്സ്. ഏറെ ഉയരത്തിലായിരുന്ന ഇവിടത്തെ സ്റ്റേഡിയങ്ങൾ  മറ്റു രാജ്യങ്ങളിൽനിന്നുള്ള താരങ്ങളെ ഏറെ വലച്ചു. ഉയരങ്ങളിലെ മത്സരങ്ങൾ കളിക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു എന്നു പരാതി ഉയർന്നു. ഉയരമുള്ള പ്രദേശങ്ങളിലെ വായുവിൽ ഓക്സിജന്റെ അളവ് സാധാരണ കാണുന്നതിൽ നിന്നു 30 ശതമാനം കുറവായിരിക്കും. ഹൈപ്പോക്സിയ എന്ന അവസ്ഥയാണിത്. ബൊളീവിയ, ഇക്വഡോർ, പെറു, കൊളംബിയ  തുടങ്ങിയ രാഷ്‌ട്രങ്ങളിലുള്ള ഫുട്ബോൾ സ്‌റ്റേഡിയങ്ങൾ മിക്കവയും സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരെയാണ്. ഇനി ഇങ്ങനെയുള്ള പ്രദേശങ്ങളിൽ മൽസരിക്കാനെത്തുന്ന കായികതാരങ്ങൾ ചീരപോലുള്ള ഭക്ഷ്യവസ്തുക്കൾ നന്നായി കഴിച്ച് കളിക്കാനിറങ്ങട്ടെ എന്ന് ചുരുക്കം. 

സമുദ്രനിരപ്പില്‍നിന്ന് 4200  മീറ്റർവരെ ഉയരത്തിലുള്ള ടിബറ്റിലെ ജനങ്ങളില്‍ നടത്തിയ പഠനങ്ങൾ ഈ കണ്ടെത്തൽ ശരിവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com