അതിജീവനത്തിനായ് ചക്ക വിഭവങ്ങളുമായി അൻവർ ബാബു
Mail This Article
വീണുപോകും വിധം പ്രതിസന്ധികൾ അയാൾക്കു ചുറ്റുമുണ്ട്. എങ്കിലും കരുത്തോടെ നിവർന്നു നിൽക്കാൻ ശ്രമിക്കുകയാണ് അൻവർ ബാബു. മലപ്പുറം പുത്തനത്താണിയിൽ 'പ്ലാവില ' എന്ന പേരിൽ ഒരു കട നടത്തുന്നുണ്ട്, ചക്ക വിഭവങ്ങളാണ് പ്രധാന ആകർഷണം. നേരിട്ടോ ഓൺലൈൻ വഴിയോ ആവശ്യമുള്ള സാധനങ്ങൾ അവിടെ നിന്നും വാങ്ങാവുന്നതാണ്. ഇങ്ങനെ സാധനങ്ങൾ വാങ്ങുന്നതിലൂടെ അൻവറിനൊരു സഹായവുമാകും.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹൃദയത്തിലെ രക്തധമനികൾ കെട്ടിപ്പിണയുന്ന ആർറ്റീരിയോ വീനൽ മൽഫോർമേഷൻ എന്ന രോഗം പിടിപെട്ടതോടെ ഉള്ളതൊക്കെ വിറ്റുപെറുക്കി ശാസ്ത്രക്രിയകൾ നടത്തി. 1987 മുതൽ 2019 വരെ മുപ്പത്തിനാലു ശാസ്ത്രക്രിയകൾക്കു വിധേയനായ ഇദ്ദേഹം കുടുംബത്തിന്റെ ഏകഅത്താണി കൂടിയാണ്. അടുത്ത ഓപ്പറേഷനു വേണ്ടിയുള്ള തയാറെടുപ്പിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാണ് അൻവർ.
ചക്ക ജാം ചക്ക ലഡു തുടങ്ങി അനേകം ചക്ക വിഭവങ്ങളുടെ വിപണനത്തിലൂടെ ജീവിതം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് അൻവർ. നേരിട്ടൊ ഓൺലൈൻ വഴിയൊ ഈ വിഭവങ്ങൾ വാങ്ങിക്കാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Mobile number :
9746019558 (Wtsp)
9400525255
English Summary: Jack Fruit Products from Anwar Babu Puthanathani