ADVERTISEMENT

ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ സജീവമാണ് ഫിറോസ് ചുട്ടിപ്പാറ. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂർ റോസ്റ്റ് ചെയ്യുന്നതാണ് പുതിയ വിഡിയോ.

 

ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്തത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ പോത്തിനെ ചുട്ടെടുക്കുന്നത്.

 

ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനൽ തയാറാക്കി. അതിലേക്ക് വലിയ 2 ചെമ്പിൽ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിനു മുകളിൽ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കണം. ഇതിനു മുകളിൽ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടണം. വശങ്ങളിൽ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂർ വയ്ക്കുന്നു.

ഇതേ സമയം മന്തി റൈസ് ദമ്മിൽ മുക്കാൽ മണിക്കൂർ വേവിക്കണം.

6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തിൽ നിന്നും മാംസം അടർത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കൾക്കൊപ്പം രുചിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്. നല്ല ഹൽവ കഷ്ണങ്ങൾ പോലെയുള്ള ബീഫും മന്തി റൈസും ചേർന്നുള്ള ഒന്നാന്തരം രുചിക്കാഴ്ച ഭക്ഷണപ്രേമികൾക്കിടയിൽ വൈറലാണ്.

 

English Summary :  6 Hours Roasting a Whole Buffalo Tandoor by Firoz Chuttipara.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com