100 കിലോഗ്രാം കേക്ക് ; ലഹരിക്കെതിരെ ഫുട്ബോൾ ലഹരി; മറഡോണയുടെ സന്ദേശവുമായി ബോചെ
Mail This Article
100 കിലോഗ്രാം വരുന്ന ഫുട്ബോൾ കേക്കുമായി ബോബി ചെമ്മണ്ണൂരും ഫിറോസ് ചുട്ടിപ്പാറയും. ഖത്തർ ലോകകപ്പിന്റെ ആവേശം സെമിഫൈനലിൽ എത്തിനിൽക്കുമ്പോൾ ‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’ എന്ന സന്ദേശവുമായാണ് ബോബി ചെമ്മണ്ണൂരിന്റെ യാത്ര. മറഡോണയുടെ ഗോൾഡൻ സ്റ്റാച്യുവുമായി തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്ര ഗോവയിലെത്തിയപ്പോഴാണ് മറഡോണയുടെ ഓർമ്മയ്ക്കായുള്ള ചോക്ലേറ്റ് കേക്ക് തയാറാക്കിയത്. ഫിറോസ് ചുട്ടിപ്പാറയും രതീഷും ചേർന്നാണ് കേക്ക് തയാറാക്കുന്നത്.
കുട്ടികളും മുതിർന്നവരും ഒരു പോലെ ലഹരിക്ക് അടിമകളാകുന്ന കാലമാണിത്. ‘‘മറഡോണ ഡ്രഗ് അഡിക്റ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവും സമ്പത്തും സ്പോർട്ട്സും എല്ലാം നശിച്ചു പോയി. ആറ് ഏഴ് വർഷമായി അദ്ദേഹം ഇതെല്ലാം നിറുത്തിയിരുന്നു. അതിനു ശേഷം അദ്ദേഹം ഒരു സന്ദേശം തന്നെ ഉണ്ടാക്കിയിരുന്നു ‘Football adiction against drug adiction’, ഡ്രഗ്സ് അരുത്’ എന്ന സന്ദേശമാണ് ഈ യാത്രയിലൂടെ നൽകാൻ ഉദ്യേശിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
Content Summary : 100 kg football cake video, football addiction against drug addiction