ADVERTISEMENT

ബ്രോക്‌ലിയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ധാരാളം വെള്ളം അടങ്ങിയ ബ്രോക്‌ലിയിൽ (Broccoli) വെറും 31 കാലറി മാത്രമാണുള്ളത്. കൊഴുപ്പ് വളരെ കുറവാണ്. നാരുകൾ കൂടുതലായടങ്ങിയത് കൊണ്ട് ബ്രോക്‌ലി കഴിച്ചാൽ പെട്ടെന്ന് വയർ നിറയും. പതിവായി കഴിച്ചാൽ അമിതവണ്ണം (Obesity) തടയാനാകും.

ഗുണങ്ങളേറെ

ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതാണ് ബ്രോക്‌ലിയുടെ പ്രധാന ഗുണങ്ങളിലൊന്ന്. ശരീരത്തിലെ കൊളസ്ട്രോളിന്റെ (Cholesterol) അളവ് നിയന്ത്രിക്കാൻ ഗുണകരമായതിനാൽ ഹൃദ്രോഗം, കാൻസർ പോലെയുള്ള അസുഖങ്ങളും കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയതിനാൽ കാഴ്ചശക്തി കൂടാനും ഗുണകരമാണ് ബ്രോക്‌ലി.വൈറ്റമിൻ കെ സമൃദ്ധമായടങ്ങിയ ബ്രോക്‌ലി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കും. ഫൊളേറ്റ് അടങ്ങിയതിനാൽ ഗർഭിണികൾ ഭക്ഷണക്രമത്തിൽ ബ്രോക്‌ലി ഉൾപ്പെടുത്തുന്നത് നല്ലതാണ്.വൈറ്റമിൻ സി ധാരാളമടങ്ങിയതിനാൽ രോഗ പ്രതിരോധ ശക്തി വർധിക്കാൻ ഗുണകരമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാൻ ഇതിലെ ഘടകങ്ങൾ സഹായിക്കും. 

മഞ്ഞപൂക്കളും ബ്രൗൺ തണ്ടുകളും ഉള്ള ബ്രോക്‌ലി ഒഴിവാക്കുന്നതാണ് നല്ലത്. ബ്രോക്‌ലിയുടെ തണ്ടിൽ നല്ല ഈർപ്പമുണ്ടാകണം. കടയിൽ നിന്നു വാങ്ങിയശേഷം കഴുകാതെ പ്ലാസ്റ്റിക് ബാഗിലാക്കി തുറന്ന് ഫ്രിജിലാക്കി സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ ബ്രോക്‌‌ലി കഴുകാവൂ.വഴറ്റിയോ ആവിയിൽ വേവിച്ചോ അവ്‌നിൽ റോസ്റ്റ് ചെയ്തോ ബ്രോക്‌ലി കഴിക്കാം. സാലഡിൽ ചേർത്ത് പച്ചയ്ക്ക് കഴിക്കുകയുമാവാം. ആവി കയറ്റി കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യപ്രദം. കുട്ടികൾക്ക് ഓംലറ്റ് തയാറാക്കുമ്പോൾ ബ്രോക്‌ലി പൊടിയായി അരിഞ്ഞ് ചേർക്കാം.

മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ - വിഡിയോ


Content Summary : What is the best way to store fresh broccoli?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com