ADVERTISEMENT

ഒരു ഭക്ഷ്യ ചെയിനിന്റെ അവസാനത്തെ കണ്ണിയാണു ഹോട്ടലുകളും റസ്റ്ററന്റുകളുമെന്നും ആ ചെയിൻ മുഴുവനായും ശരിയാക്കണമെന്നും ഷെഫ് സുരേഷ് പിള്ള. അറബ് ഭക്ഷണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതിനാൽ അത് ഒഴിവാക്കാനാകില്ലെന്നും നിരോധനമല്ല, മറിച്ചു പരിഹാരമാണു നമുക്കു വേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പുതിയ വാർത്തകളോടും വിവാദങ്ങളോടുമുള്ള തന്റെ കാഴ്ചപ്പാട് മനോരമ ഓൺലൈൻ പ്രിമിയവുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഷെഫ് എന്ന നിലയിൽ വിദേശ രാജ്യങ്ങളിൽ അടക്കം ജോലി നോക്കിയ പരിചയവുമായി സ്വന്തം ബ്രാൻഡ് സ്ഥാപിച്ച സുരേഷ് പിള്ള അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com