ADVERTISEMENT

നമ്മളെല്ലാവരും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവരാണ്. വിശപ്പു മാറ്റാൻ വേണ്ടി മാത്രമല്ല, കൂട്ടുകാരോടൊത്തു സമയം പങ്കിടാനും വ്യത്യസ്ത രുചികൾ ആസ്വദിക്കാനുമെല്ലാം നമ്മൾ ഒരുപാട് കഫേകളിലും റസ്റ്ററന്റുകളിലും പോകാറുണ്ട്. പനമ്പിള്ളി നഗറിൽ സിനിമ താരം നമിത പ്രമോദും പുതിയ കഫേ ആരംഭിച്ചിരിക്കുകയാണ്; സമ്മർടൗൺ കഫേ. ഭക്ഷണം ആസ്വദിക്കുന്നവർക്കും ശാന്തമായി കുറച്ചുനേരം വിന്റേജ് വൈബിൽ ചെലവിടാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ സ്പോട്ടാണ് ഇത്. 

 

താരങ്ങൾ സിനിമയ്ക്കു പുറമെ ബിസിനസ് ആരംഭിക്കുന്നത് ഇതാദ്യമല്ല. നമിത ഒരു ബുട്ടീക് തുടങ്ങുമെന്നാണ് സുഹൃത്തുക്കളും സിനിമയിലെ സഹപ്രവർത്തകരും വിചാരിച്ചിരുന്നത്. എന്നാൽ ഭക്ഷണപ്രിയയായ നമിതയ്ക്കും കുടുംബത്തിനും ഒരു ബിസിനസ് തു‍ടങ്ങാൻ തീരുമാനിച്ചപ്പോൾ കഫേയല്ലാതെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ചിലപ്പോൾ ഭാവിയിൽ ഒരു ബുട്ടീക്കും സംഭവിച്ചേക്കാം എന്നും നമിത പറഞ്ഞു. 

namitha-pramod-cafe
നമിത പ്രമോദ്

 

‘ഒരു കഫേ തുടങ്ങുക എന്നത് കുറേ നാളായുള്ള ആഗ്രമൊന്നുമല്ല, പക്ഷേ എപ്പോഴും മനസ്സിൽ ഒരു ഇഷ്ടമുണ്ടായിരുന്നു. എന്റെ ബക്കറ്റ് ലിസ്റ്റ് ഓരോന്നായി ടിക്ക് ചെയ്യുകയാണ്. ഞാൻ ഒരുപാട് കഫേകളിലും റെസ്റ്ററന്റുകളിലും പോകുന്ന ഒരാളാണ്. എറണാകുളത്തുള്ള മിക്ക സ്പോട്ടുകളിലും ഞാൻ പോയിട്ടുണ്ട്. ഞാനൊരു കഫേ തുടങ്ങി എന്നുവെച്ച് ഇനി വേറെ എവിടെയും പോകാതിരിക്കില്ല, ഞാനെന്റെ കടയിൽനിന്നും ഭക്ഷണം കഴിക്കും അപ്പുറത്തെ കടയിൽനിന്നും ഭക്ഷണം കഴിക്കും’, നമിത പറയുന്നു...

 

നമിതയ്ക്കൊപ്പം അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവർ ചേർന്നാണ് കഫേ ഉദ്ഘാടനം ചെയ്തത്. നടൻ ദിലീപിന്റെ മകളും നമിതയുടെ അടുത്ത സുഹൃത്തുമായ മീനാക്ഷിയും എത്തിയിരുന്നു. വെസ്റ്റേൺ വിഭവങ്ങളാണ് മെനുവിൽ ഉള്ളത്. ഷെഫായി പ്രവർത്തിക്കുന്നത് കസിൻസ് തന്നെയാണെന്നും നമിത അറിയിച്ചു. 

 

Content Summary : Summer town resto cafe by Namitha Pramod.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com