ADVERTISEMENT

ചൂടായ ഫ്രൈയിങ് പാനിലേക്ക് അതീവ ശ്രദ്ധയോടെ മുട്ട പൊട്ടിച്ചൊഴിച്ച് ബുൾസൈയാക്കി. വിളമ്പാനുള്ള പാത്രത്തിലേക്കു സൂക്ഷ്മതയോടെ ഇടുന്നു, ഇതു വരെ എല്ലാം കൃത്യമായിരുന്നു. സംഗതി അൽപം സ്പൈസിയാക്കിയേക്കാം എന്നു കരുതി ജാഗ്രതയോടെ കുരുമുളകുപൊടിപ്പാത്രം എടുത്തു ബുൾസൈയുടെ മുകളിലേക്കു പതിയെ കുടഞ്ഞു. പക്ഷേ സംഭവം കൈയിൽനിന്നു പോയി, കുരുമുളകുപൊടി മൊത്തം ബുൾസൈയുടെ മുകളിലേക്ക്. തോറ്റുകൊടുക്കാൻ പറ്റുമോ? വ്ലോഗർ ലക്ഷ്മി മേനോൻ അതിനു തയാറല്ല. ഒരു വാക്വം ക്ലീനറെടുത്ത് അതീവശ്രദ്ധയോടെ ബുൾസൈയുടെ മുകളിലേക്കു പിടിച്ച് കുരുമുളകുപൊടി വലിച്ചെടുത്തു. പക്ഷേ അതിനൊപ്പം ബുൾസൈയും വാക്വം ക്ലീനർ വിഴുങ്ങി!

 

ഭക്ഷണത്തിൽ ഉപ്പോ കുരുമുളകുപൊടിയോ ചേർക്കാൻ തുടങ്ങുമ്പോൾ പലർക്കും പറ്റുന്ന അബദ്ധത്തെ രസകരമായി അവതരിപ്പിച്ച ലക്ഷ്മിയുടെ വിഡിയോ പത്തുലക്ഷം കാഴ്ചക്കാരുമായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഗതി കാഴ്ചക്കാരെ ചിരിപ്പിച്ചെങ്കിലും ഭക്ഷണം ഇത്തരത്തിൽ പാഴാക്കരുതെന്നു പറയുന്നവരുമുണ്ട്.

 

ഇനി കാര്യം. ലക്ഷ്മി തമാശയ്ക്ക് അവതരിപ്പിച്ചത് ശരിക്കും നടപ്പാക്കാൻ ശ്രമിക്കരുത്. വാക്വം ക്ലീനർ ബുൾസൈ വിഴുങ്ങിയില്ലെങ്കിലും അതിന്റെ പൈപ്പിലെ പൊടിയും രോഗാണുക്കളുമൊക്കെ ഭക്ഷണത്തിൽ വീഴാൻ സാധ്യതയേറെയാണ്. അത് അപകടകരവുമാണ്. അതുകൊണ്ട് ലക്ഷ്മിയുെട വിഡിയോ കണ്ട് ചിരിച്ച് ആയുസ്സു കൂട്ടിക്കോളൂ, പക്ഷേ അതു പ്രയോഗിച്ചുനോക്കി രോഗം വിളിച്ചുവരുത്തി ആയുസ്സു കുറയ്ക്കാൻ നിൽക്കണ്ടാ!

 

Content Summary : let's prepare a sunnyside up, Lakshmimenon89's video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com