ഒരു രൂപയ്ക്ക് ചിക്കന്‍ ബിരിയാണി നല്കി ഹോട്ടല്‍; പൊലീസിനു പണിയായി!
Mail This Article
വെറും ഒരു രൂപയ്ക്ക് ചിക്കന്‍ ബിരിയാണി കിട്ടും എന്നൊരു ഓഫര്‍ വന്നാല്‍ എന്തുചെയ്യും? ആരായാലും നേരെ അങ്ങ് ചെല്ലും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല! കഴിഞ്ഞ ശനിയാഴ്ച തെലങ്കാനയില്‍ കരിംനഗറിലുള്ള എംപയർ ഹോട്ടല്‍ ഇത്തരത്തിലൊരു ഓഫറുമായാണ് തുറന്നത്. എന്നാല്‍ ഈ ഓഫര്‍ ഉണ്ടാക്കുന്ന പുകിലുകള്‍ എത്രത്തോളം ആയിരിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല!
ഒരു രൂപ കറന്‍സി നോട്ട് കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി പാക്കറ്റ് നല്‍കും എന്നായിരുന്നു എംപയര്‍ ഹോട്ടല്‍ അറിയിച്ചത്. ഉച്ചയ്ക്ക് 2.30ന് ശേഷം ഓഫർ ആരംഭിക്കുമെന്നും ഒരാള്‍ക്ക് ഒരു ബിരിയാണി പാക്കറ്റ് വീതം വാങ്ങിക്കാം എന്നും അവര്‍ പറഞ്ഞു.
400 രൂപയോ! ഇൗ മാഗി ന്യൂഡിൽസിന് എന്താണ് ഇത്ര പ്രത്യേകത?
ഈ ഓഫര്‍ മിനിട്ടുകള്‍ക്കകം തന്നെ വാട്ട്‌സ്ആപ്പിൽ വൈറലായി, ആളുകൾ കൈയിൽ ഒരു രൂപ നോട്ടുമായി ഹോട്ടലിന് പുറത്ത് തടിച്ചുകൂടാൻ തുടങ്ങി. ഹോട്ടൽ മാനേജ്‌മെന്റ് 800 ലധികം ബിരിയാണി പാക്കറ്റുകൾ ഒരു രൂപയ്ക്ക് വിറ്റു. താമസിയാതെ സ്റ്റോക്ക് ഉണ്ടായിരുന്ന ബിരിയാണി മുഴുവനും തീര്‍ന്നു. അതോടെ ക്യൂവില്‍ കാത്തിരുന്ന മറ്റാളുകള്‍ ഹോട്ടലിനുള്ളിലേക്ക് തിക്കിത്തിരക്കി കയറാൻ ശ്രമിച്ചു.
കാര്യങ്ങള്‍ കൈവിട്ടതോടെ ഹോട്ടലധികൃതര്‍ പൊലീസിനെ വിളിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കാത്തിരുന്ന ബിരിയാണി കിട്ടാതെ രോഷാകുലരായ ആളുകളാകട്ടെ, ഈ ഓഫറിലൂടെ തങ്ങളെ ബുദ്ധിമുട്ടിച്ചതിന് ഹോട്ടൽ മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഹോട്ടലിലേക്കെത്തിയ ജനക്കൂട്ടം അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്‌തതിനാൽ റോഡില്‍ വന്‍ തിരക്കിനും ഗതാഗതക്കുരുക്കിനും കാരണമായി. ട്രാഫിക് പോലീസ് ട്രാഫിക് നിയന്ത്രിക്കുകയും നിശ്ചിത സ്ഥലങ്ങളിൽ വാഹനങ്ങള്‍ പാർക്ക് ചെയ്യാത്തതിന് 100 രൂപ മുതൽ 235 രൂപ വരെ പിഴ നൽകുകയും ചെയ്തു.
English Summary: People jostle for Re 1 biryani at newly opened hotel in Telangana’s Karimnagar