പനീര്‍ കറിയില്‍ പ്ലാസ്റ്റിക്; വന്ദേഭാരതിനെതിരെ പരാതി
Mail This Article
×
വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽനിന്നു പ്ലാസ്റ്റിക് ലഭിച്ചെന്നു പരാതി. ഡല്‍ഹി–ഭോപ്പാല്‍ വന്ദേഭാരത് ട്രെയിനില്‍ ഞായറാഴ്ച ലഭിച്ച പനീര്‍ കറിയിൽനിന്നു പ്ലാസ്റ്റിക് കഷണം ലഭിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഡോ.ശോഭ പട്ടേല്‍ വ്യക്തി റെയില്‍വേ കാറ്ററിങ് യൂണിറ്റിനു നല്‍കിയ പരാതിയുടെ ചിത്രം സുനില്‍ ശര്‍മ എന്നയാളാണ് ട്വീറ്റ് ചെയ്തത്. കേന്ദ്ര റെയില്‍വേ മന്ത്രിയെ ടാഗ് ചെയ്തിട്ടുമുണ്ട്. പരാതി റജിസ്റ്റര്‍ ചെയ്തതായി റെയില്‍വേ സേവ അറിയിച്ചു.
കുറച്ചുനാൾ മുൻപ്, സെക്കന്തരാബാദില്‍നിന്നു വിശാഖപട്ടണത്തേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിൽ ലഭിച്ച പ്രഭാതഭക്ഷണത്തിൽനിന്ന് എണ്ണ പിഴിഞ്ഞെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
English Summary: plastic in paneer curry complaint against vandebharat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.