ADVERTISEMENT

ഈയിടെയായി വളരെയധികം ജനപ്രിയമാകുന്ന ഭക്ഷ്യധാന്യമാണ് ക്വിനോവ. പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, വിറ്റാമിൻ ബി, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങി പോഷകങ്ങളുടെ കലവറയാണ് ഇത്. ഒട്ടേറെ ഫിറ്റ്നസ് പ്രേമികള്‍ ക്വിനോവയുടെ ആരാധകരാണ്. എങ്കിലും ഒരു ലക്ഷം രൂപയുടെ ക്വിനോവ അപ്രതീക്ഷിതമായി കിട്ടിയാലോ?

 

ഈയിടെ അരുൺ കുമാർ മെഹർ എന്നയാൾ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റ്‌ അതിനെപ്പറ്റിയാണ്. ഒരു ഒാൺലൈന്‍ ഷോപ്പിങ് ആപ്പിൽ അരുൺ 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തു. പക്ഷേ കിട്ടിയത് ക്വിനോവ നിറച്ച ബാഗാണ്. അതിന്റെ ചിത്രവും ട്വീറ്റിനൊപ്പമുണ്ട്.

അരുൺ ഈ  ട്വീറ്റിനൊപ്പം രണ്ടു ചിത്രങ്ങള്‍ പങ്കിട്ടു. ആദ്യത്തെ ഫോട്ടോയിൽ ‘സിഗ്മ’ എന്ന് ലേബലൊട്ടിച്ച ഒരു തുറക്കാത്ത വെളുത്ത പെട്ടി കാണാം. അടുത്ത ചിത്രത്തിൽ, ക്യാമറ ലെൻസ് ബാഗിനുള്ളിൽ ക്വിനോവ ബാഗ് കാണാം. ക്യാമറ ലെൻസ് ബാഗിന് താഴെയായി, അരുണ്‍ ഷോപ്പിങ് ആപ്പിന്റെ അധികൃതർക്ക് എഴുതിയ ഒരു കുറിപ്പും കാണാം.

 

ജൂലൈ 5 നാണ് അരുണ്‍ സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തത് എന്ന് ഈ കുറിപ്പിൽ പറയുന്നു. ‘‘ഒാണ്‍ലൈനിൽ നിന്ന് 90000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തു, ലെൻസിന് പകരം ഒരു പാക്കറ്റ് ക്വിനോവ വിത്തുകൾ അടങ്ങിയ ലെൻസ് ബോക്‌സ് അയച്ചു. എത്രയും വേഗം ഇത് പരിഹരിക്കൂ’’ എന്നാണ് അരുണിന്‍റെ ട്വീറ്റ്.

ഒന്നുകില്‍ ഓർഡർ ചെയ്ത ലെൻസ് അയച്ചു തരികയോ അല്ലെങ്കിൽ പണം തിരികെ നല്‍കുകയോ ചെയ്യണമെന്ന് അരുണ്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

 

ഈ പ്രശ്നം തങ്ങളുടെ ടീമിന് കൈമാറിയിട്ടുണ്ടെന്നും സൂചിപ്പിച്ച സമയപരിധി വരെ കാത്തിരിക്കണമെന്നും അഭ്യര്‍ഥിച്ച് ഒാൺലൈന്‍ ആപ്പ് പ്രതിനിധി ഇതിനു മറുപടി നല്‍കിയിട്ടുണ്ട്. 

English Summary: Man Orders Rs 90,000 Camera Lens From online app, Receives Quinoa Seeds Instead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com